Gulf
ഒഐസിസി ധനസഹായം കൈമാറി
ജിദ്ദ: ഒഐസിസി ജിദ്ദ, കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ധനസഹായം പത്താം വാര്‍ഡ് സ്വദേശി ഇട്ടിയത്തന് ഒഐസിസി ജിദ്ദ റീജനല്‍ കമിറ്റി സെക്രട്ടറിയും അല്‍നൂര്‍ മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജറുമായ ഷബീര്‍ വല്ലാഞ്ചേരി ഒഐസിസി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മജീദ് ചേറൂറിന് കൈമാറി. മജീദ് ചേറൂറിന്റെ അധ്യക്ഷതയില്‍ ഷറഫിയ അല്‍നൂര്‍ മെഡിക്കല്‍ സെന്ററില്‍ ചെര്ന്നയോഗത്തില് ഹംസ എ കെ, അഫ്സല് പുളിയാളി, ഷരീഫ് കെ സി, ടി പി മുഹമ്മദ് ഹസ്സന്, നാസര്‍ തിരൂരങ്ങാടി, ഷരീഫ് പൊന്മള, ബാസിത്ത് കാബ്രന്‍, ഷഫീഖ് കെ സി, ഇര്‍ഷാദ് കെ പി ചേറൂര്, ഫൈസല്‍ പനക്കത്ത് സംസാരിച്ചു. ഇല്യാസ് കണ്ണമംഗലം സ്വാഗതവും വി പി കുട്ടിമോന്‍ നന്ദിയും പറഞ്ഞു.
---- facebook comment plugin here -----