Kerala
കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് എഫ്ഐആര്‍
കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് ചാലക്കുടി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മണിയുടെ മരണകാരണം ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം നാളെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഇതിനായി ഭൗതിക ശരീരം തൃശൂരിലേക്ക് കൊണ്ടുപോയി.
വൈകീട്ട് എഴുമണിയോടെയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരം കലാഭവന്‍ മണി അന്തരിച്ചത്. രണ്ട് ദിവസം മുമ്പ് വായില്‍ നിന്ന് രക്തം വരുന്ന സ്ഥിതിയിലാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. മണിയുടെ ശരീരത്തില്‍ മിഥനോളിന്റെ അളവ് കൂടുതലായി കണ്ടെത്തിയതാണ് മരണത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്.
---- facebook comment plugin here -----