Qatar
'നിലമ്പൂര്‍ കൂട്ടം' വാര്‍ഷികം ആഘോഷിച്ചു
ദോഹ: നിലമ്പൂര്‍ കൂട്ടായ്മയായ ഖത്വര്‍ നിലമ്പൂര്‍ കൂട്ടത്തിന്റെ രണ്ടാം വാര്‍ഷികം “പാട്ടുത്സവ് 2016″” എന്ന പേരില്‍ ആഘോഷിച്ചു. നിലമ്പൂരിന്റെ സാംസ്കാരികതയെ അറിയിക്കുന്ന നാടന്‍ കലാപരിപാടികള്‍, ഗാനമേള എന്നിവ നടന്നു.
പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. ദോഹ ബേങ്ക് അല്‍ ദാന മില്യനെയര്‍ വി വി ഹംസയെ ചടങ്ങില്‍ ആദരിച്ചു. റുസിയ ഗ്രൂപ്പ് എം ഡി കരീം, ഗ്രൂപ്പ് 10 ഇന്റര്നാഷണനല് എം ഡി അബ്ദുര്‍റഹ്മാന്‍, ചാലിയാര്‍ ദോഹ ഭാരവാഹികളായ മശ്ഹൂദ് തിരുത്തിയാട്, അബ്ദുല്ലത്വീഫ് ഫറോക്ക്, അബ്ദുല്‍ ഫത്താഹ്, സുജേഷ് നിലമ്പൂര്‍ സംസാരിച്ചു.
ജോര്‍ജ് ജോസഫ് മുത്തൂറ്റ്, രഞ്ജിത്ത്, മുജിമോന്, എം ടി വാഹിദ്, രാജേഷ്, ജംഷി കോലത്ത്, ഫൈസല്‍ ചുങ്കത്തറ, ഉണ്ണി ചുങ്കത്തറ, സന്ദീപ്, പ്രശാന്ത്, ബിനുമോന്, ജാഫര്‍ കരുളായി, കേശവദാസ് പൂക്കോട്ടുംപാടം, സെലീന രാജേഷ്, ഷെമീന അഫ്സല്, ശീതള്‍ പ്രശാന്ത് നേത്വത്വം നല്കി.