Kerala
പ്രതിപക്ഷം ജനാധിപത്യബോധം കാണിക്കണമെന്ന് ആന്റണി

കൊച്ചി: പ്രതിപക്ഷം സഹിഷ്ണുതയും ജനാധിപത്യബോധവും കാണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാന്‍ പ്രതിപക്ഷം തയ്യാറാവണം. അതിന് മുമ്പ് രാജിയാവശ്യപ്പെടുന്നത് ശരിയല്ല. ആരോപണമുന്നയിക്കുന്നവര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന കാര്യം മറക്കരുതെന്നും ആന്റണി പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്നും സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----