National
കേന്ദ്രമന്ത്രിസഭ സമ്പൂര്‍ണ യോഗം ഇന്ന് ചേരും
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ സമ്പൂര്‍ണ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. വിവിധ വകുപ്പുകളുടെയും മന്ത്രിമാരുടെയും പ്രവര്‍ത്തനം വിലയിരുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി നിയോഗിച്ച രണ്ട് സെക്രട്ടറിതല സമിതികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇക്കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും. ഇതിനൊപ്പം കേന്ദ്രബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദ്ദേശങ്ങളും യോഗം ചര്‍ച്ച ചെയ്യും. അമിത് ഷായെ ബിജെപിയുടെ ദേശീയ അധ്യക്ഷനായി വീണ്ടും തിരഞ്ഞെടുത്തതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിസഭയുടെ സമ്പൂര്‍ണ യോഗം. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെയാണ് മന്ത്രിസഭായോഗം ചേരുന്നത്.
---- facebook comment plugin here -----