Ongoing News
സമ്മാനങ്ങള്‍ വാരിക്കൂട്ടി അര്‍ച്ചന
		
      																					
              
              
            തിരുവനന്തപുരം: കലോത്സവ വേദിയില്‍നിന്നും അര്‍ച്ചനയുടെ പടിയിറക്കം കൈനിറയെ സമ്മാനങ്ങളുമായി. എട്ടാം ക്ലാസില്‍ തുടങ്ങി ഇതുവരെ പങ്കെടുത്ത സംസ്ഥാന കലോത്സസവ വേദികളെല്ലാം അര്‍ച്ചനക്ക് ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഇരുകൈകളും നിറയെ സമ്മാനങ്ങള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. ഇക്കുറിയും അങ്ങനെ തന്നെ. പങ്കെടുത്ത മൂന്ന് ഇനങ്ങളിലും എ ഗ്രേഡോഡെ സുവര്‍ണ നേട്ടം. ഹൈസ്‌കൂള്‍ വിഭാഗം ഗസല്‍, മാപ്പിളപ്പാട്ട്, ഉറുദ്ദു പദ്യം എന്നീ ഇനങ്ങളിലായിരുന്നു മത്സരം. പാലക്കാട് ആലത്തൂര്‍ ഗവ. ജി ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് അര്‍ച്ചന. അച്ഛന്‍ രാമദാസ് ചിറ്റിലഞ്ചേരി എം എന്‍ കെ എം എച്ച് എസ് എസിലെ അധ്യാപകനാണ്. അമ്മ പ്രീത ചൂലന്തൂര്‍ കെ എ എം യു പി എസിലെ അധ്യാപികയും. ബി ടെക് വിദ്യാര്‍ഥിയായ ഗോകുലന്‍ ആണ്
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

