Connect with us

National

അമിത്ഷാ വീണ്ടും ബിജെപി ദേശീയ അദ്ധ്യക്ഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബി.ജെ,പി ദേശീയ അദ്ധ്യക്ഷനായി അമിത് ഷാ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മോദിയെ കൂടാതെ മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, ജെ.പിനഡ്ഡ, മുക്താര്‍ അബ്ബാസ് നഖ്‌വി, വെങ്കയ്യ നായിഡു എന്നിവരാണ് ഷായുടെ പേരുടെ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. എതിരില്ലാതെയാണ് അമിത് ഷാ തിരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെല്ലാം ഷായെ പിന്തുണച്ചു. 51കാരനായ അമിത്ഷാ 2014 ജൂലൈയിലാണ് ബി.ജെ.പി ദേശീയാധ്യക്ഷനാകുന്നത്. അതേസമയം മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അദ്വാനി, മുരളീമനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ എന്നിവര്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ നിന്ന് വിട്ടു നിന്നു.

---- facebook comment plugin here -----

Latest