Palakkad
ഹസനിയ്യമീലാദ് ഫെസ്റ്റ്: മുനവ്വറ ഗ്രൂപ്പ് ജേതാക്കള്‍
ഹസനിയ്യനഗര്‍: സ്നേഹറസൂല്‍( സ) കാലത്തിന്റെ വെളിച്ചം പ്രമേയത്തില്‍ മീലാദ് ക്യാമ്പയിന്റെ ഭാഗമായി നടന്ന ഹസനിയ്യ മീലാദ് ഫെസ്റ്റില്‍ മുനവ്വറ ഗ്രൂപ്പ് 628 പോയിന്റ് നേടി ജേതാക്കളായി. 477 പോയിന്റ് നേടി മുറര്മ രണ്ടാം സ്ഥാനവും 459 പോയിന്റ് നേടി മുശര്ഫ ഗ്രൂപ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ മത്സരിച്ച ഹലിം സ്വാലിഹ് കുമരംപുത്തൂര്‍ 56 പോയിന്റ് നേടി കലാപ്രതിഭയായി.
സമാപന സംഗമത്തില്‍ സമാപനം സമാപനസംഗമത്തില്‍ ഹസനിയ്യ വൈസ് പ്രിന്‍സിപ്പാള്‍ കെ കെ അബൂബക്കര്‍ മുസ്ലിയാര് താഴെക്കോട് അധ്യക്ഷത വഹിച്ചു.ഹസനിയ്യ പ്രിന്‍സിപ്പാള്‍ കൊമ്പം കെ പി മുഹമ്മദ് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. മുന്‍ എം പി എന്‍ എന്‍ കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു. ഹസനിയ്യസെക്രട്ടറി മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി സമ്മാനദാനം നിര്‍വഹിച്ചു. ഐ എം കെ ഫൈസി കല്ലൂര്‍, ശാഫി ഫൈസി മഞ്ചേരി, അസീസ് ഫൈസി കുടല്ലൂര്‍, എസ് എം എ ജില്ലാ പ്രസിഡന്റ് കബീര്‍ വെണ്ണക്കര, ഹസ്സനാര് നദ് വി, എസ് ബി എസ് മുഹമ്മദ് മുസ്ലിയാര്, മുത്തുഹാജി അഞ്ചാം മൈല്‍, ഹസനിയ്യ മാനേജര്‍ മുഹമ്മദ് അലി ആലങ്ങാട് പ്രസംഗിച്ചു.