Palakkad
നിരഞ്ജന്റെ വീട് സുന്നീനേതാക്കള് സന്ദര്‍ശിച്ചു
പത്താന്‍കോട്ടിലെ ‘ഭീകരാക്രമണത്തില്‍ വീര മൃത്യുവരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെ വീട് സുന്നിനേതാക്കള്‍ സന്ദര്‍ശിക്കുന്നു
പാലക്കാട്: പത്താന്‍കോട്ടിലെ ഭീകരാക്രമണത്തില്‍ വീര മൃത്യുവരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെ എളുമ്പാശേരി വീട്ടിലെത്തി സുന്നി നേതാക്കള്‍ ബന്ധുക്കളെ ആശ്വാസിപ്പിച്ചു.
ജില്ലാ സംയുക്തഖാസി എന്‍ അലി മുസ്ലിയാര് , സമസ്ത ജില്ലാ പ്രസിഡന്റ് കൊമ്പം കെ പി മുഹമ്മദ് മുസ്ലിയാര് കുമരംപുത്തൂര്‍, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുറഹ്മാന് ഫൈസി, ഉമര്‍ മദനി വിളൂയര് എന്നിവരുടെ നേതൃത്വത്തിലാണ് സുന്നിനേതാക്കളും പ്രവര്‍ത്തകരും നിരഞ്ജന്റെ വീട്ടിലെത്തിയത്. പിതാവ് ശിവരാജന്, പിതൃ സഹോദരന് ഹരികൃഷ്ണന് എന്നിവരുമായി നേതാക്കള്‍ സംസാരിച്ചു.
---- facebook comment plugin here -----