National
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഹൊളാന്ദ് മുഖ്യാതിഥിയാകും
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 67- ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഹൊളാന്ദ് മുഖ്യാതിഥിയായി പങ്കെടുക്കും. 2016 ജനുവരി 26ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ഹൊളാന്ദ് പങ്കെടുക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചു. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹൊളാന്ദിന്റെ സന്ദര്‍ശനത്തിലൂടെ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ശുഭാപ്തിവശ്വാസം പ്രകടിപ്പിച്ചു.
---- facebook comment plugin here -----