Sports
ചെന്നൈയിന്‍ സെമിയില്‍

പൂനെ: നിര്‍ണായക മത്സരത്തില്‍ പൂനെ സിറ്റി എഫ് സിയെ തോല്‍പ്പിച്ച് ചെന്നൈയിന്‍ എഫ് സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമിയില്‍ പ്രവേശിച്ചു. 64ാം മിനുട്ടില്‍ ജെജെയാണ് ചെന്നൈയിന്റെ വിജയ ഗോള്‍ നേടിയത്. 14 മത്സരങ്ങളില്‍ 22 പോയന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ചെന്നൈയിന്‍ സെമിയില്‍ കടന്നത്. 14 മത്സരങ്ങളില്‍ 20 പോയന്റുമായി നാലാം സ്ഥാനത്തുണ്ടായിരുന്ന നോര്‍ത്ത് ഈസ്റ്റ്, ചെന്നൈയിന്റെ ജയത്തോടെ സെമി കാണാതെ പുറത്തായി.
---- facebook comment plugin here -----