Connect with us

National

അടിയന്തരാവസ്ഥക്കാലത്താണ് ഏറ്റവും കൂടുതല്‍ പൗരവകാശ ലംഘനം നടന്നത്: അരുണ്‍ ജെയ്റ്റ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി: നിരുത്തരവാദപരമായ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ അസഹിഷ്ണുത എന്ന പേരില്‍ പറയുന്നതെന്ന് അരുണ്‍ ജെയ്റ്റ്‌ലി. ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറിനെ അനുസ്മരിച്ച് നടക്കുന്ന ഭരണഘടനാ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ അസഹിഷ്ണുതയാണ് നടക്കുന്നതെങ്കില്‍ അടിയന്തരാവസ്ഥക്കാലത്ത് എന്താണ് നടന്നതെന്ന് കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ച് ജെയ്റ്റ്‌ലി ചോദിച്ചു. അടിയന്തരാവസ്ഥക്കാലത്താണ് ഏറ്റവും കൂടുതല്‍ മൗലികാവകാശ ലംഘനവും, പൗരവകാശ ലംഘനവും നടന്നത്. കേരളവും പഞ്ചാബും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും ഗോവധ നിരോധനം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവില്‍ കോഡും ഗോവധ നിരോധനവും വേണമെന്ന് അംബേദ്കര്‍ ഇന്ന് പറഞ്ഞാല്‍ എത്ര പേര്‍ അത് അംഗീകരിക്കുമായിരുന്നു എന്ന് പ്രതിപക്ഷത്തോട് ജെയ്റ്റ്‌ലി ചോദിച്ചു.

എന്നാല്‍ ഭരണഘടനെയെ കൂട്ടു പിടിച്ച് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് കോണ്‍ഗ്രസ് മറുപടി നല്‍കി.

Latest