Kerala
തനിക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് കെഎം മാണി
തിരുവനന്തപുരം; തനിക്കെതിരായ കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കെഎം മാണി. പലരും തന്റെ രക്തത്തിനായി ദാഹിച്ചു, നീതി ലഭിക്കേണ്ട കേന്ദ്രങ്ങളില്‍ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്നും മാണി പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടത്തിയവരെ തനിക്കറിയാമെന്നും ഇപ്പോള്‍ അത് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധിയില്‍ തനിക്കെതിരായി താന്‍ ആരുടെയും രാജി ആവശ്യപ്പെട്ടിട്ടില്ല.നിയമപരമായോ രാഷ്ട്രീയപരമായോ രാജിവെക്കേണ്ടതില്ലെന്നും മാണി പറഞ്ഞു. നിയമന്ത്രി പുലര്‍ത്തേണ്ട മാതൃക എന്ന നിലക്കാണ് രാജിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോടതിവിധിയില്‍ വന്‍ കുറ്റാരോപണങ്ങളില്ല. കോടതി നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ രാജിവയ്ക്കേണ്ടതില്ല. നിയമ ധാര്‍മിക പ്രശ്നങ്ങളുമില്ല. അമ്പതുവര്‍ഷത്തെ സംശുദ്ധമായ രാഷ്ട്രീയമാണ് കൈമുതലെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----