Connect with us

Kerala

വിവാദ പരാമര്‍ശം: ചെറിയാന്‍ ഫിലിപ്പ് ഖേദം പ്രകടിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ചെറിയാന്‍ ഫിലിപ്പ് ഖേദം പ്രകടിപ്പിച്ചു. തന്റെ പരാമര്‍ശത്തില്‍ സ്ത്രീ സമൂഹത്തിന് വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ തനിക്ക് നിര്‍വാജ്യമായ ഖേദമുണ്ടെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

യൂത്ത്‌കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമാണ്. ഇത് രഹസ്യമായി നടത്തിയ സ്ത്രീകള്‍ക്ക് നേരത്തെ കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ടെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ ആദ്യ പോസ്റ്റ്. സംഭവം വിവാദമായതോടെ ന്യായീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. ഇടതുപക്ഷത്ത് അദ്ദേഹത്തെ എതിര്‍ക്കുന്നവരുടേയും അനുകൂലിക്കുന്നവരുടേയും ചേരി രൂപപ്പെട്ടിരുന്നു.

ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം: ഫേസ്ബുക്കിലെ എന്റെ ചില പരാമര്‍ശങ്ങള്‍ സ്ത്രീ സമൂഹത്തിനു വിഷമമുണ്ടാക്കിയിട്ടുനെങ്കില്‍ അതില്‍ എനിക്ക് നിര്‍വ്യാജമായ ഖേദമുണ്ട് ജീവിതത്തില്‍ ഒരിക്കലും വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഒരു സ്ത്രീയെ പോലും ഞാന്‍ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല സമൂഹത്തിലെ ചില അനഭിലഷണീയമായ പ്രവണതകള്‍ സൂചിപ്പിക്കുക മാത്രമാണ് ചെയ്തത് അവയെ സമൂഹമദ്ധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചതില്‍ അത്യധികമായ ദുഖമുണ്ട് ഒരു സ്ത്രീയുടെയും അഭിമാനബോധത്തെ വ്രണപ്പെടുത്താന്‍ ഞാന്‍ മരണം വരെയും ഇഷ്ടപ്പെടുന്നില്ല