National
വധശിക്ഷ ഒഴിവാക്കാന്‍ യാക്കൂബ് മേമന്‍ വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ജൂലൈ 30ന് നടപ്പാക്കാനിരിക്കുന്ന വധശിക്ഷ തടയണമെന്നാവശ്യപ്പെട്ട് മുംബൈ സ്‌ഫോടനക്കസ് പ്രതി യാക്കൂബ് മേമന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയല്ല വധശിക്ഷ നടപ്പാക്കുന്നതെന്നും മഹാരാഷ്ട്ര ഗവര്‍ണര്‍ക്കു ദയാഹര്‍ജി സമര്‍പ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.
വധശിക്ഷ ചോദ്യംചെയ്തു മേമന്‍ സമര്‍പ്പിച്ചിരുന്ന തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണു മേമന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്കു ദയാഹര്‍ജി നല്‍കിയത്. രാഷ്ട്രപതിക്കു വീണ്ടും ദയാഹര്‍ജി നല്‍കാനും മേമന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മേമന്റെ സഹോദരന്‍ നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനാല്‍ ഇത്തവണ മേമന്‍ നേരിട്ട് ഹര്‍ജി നല്‍കാനാണു തീരുമാനിച്ചിരിക്കുന്നത്.
---- facebook comment plugin here -----