International
ആന്‍ഡമാനിലും പാപ്പുവ ന്യൂ ഗിനിയയിലും ഭൂചലനം

പോര്‍ട്ട്ബ്ലയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഓസ്‌ട്രേലിയന്‍ വന്‍കരയോട് ചേര്‍ന്നുകിടക്കുന്ന പാപ്പുവ ന്യൂ ഗിനിയയിലും ഭൂചലനം. പോര്‍ട്ട്‌ബ്ലെയറില്‍ നിന്ന് 135 കിലോ മീറ്റര്‍ തെക്കുപടിഞ്ഞാറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആന്‍ഡമാനിലെ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി.
ഉച്ചക്കുശേഷം 2.28 ഓടെയാണ് ആന്‍ഡമാന്‍ നിക്കോബാറില്‍ ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അധികം ശക്തമല്ലാത്ത ഭൂചലനമാണ് ഉണ്ടായത്. സുനാമി ഭീഷണി ഇല്ലെന്ന് വിദഗ്ധര്‍ അറിയിച്ചു.
ഗിനിയയില്‍ 6.7 തീവ്രതയിലും 7.1 തീവ്രതയിലും രണ്ടു ഭൂചലനങ്ങളാണ് ഉണ്ടായത്.പാപ്പുവ ന്യൂ ഗിനിയില്‍ ഭൂകമ്പത്തെത്തുടര്‍ന്ന് സൂനാമി സൂനാമി വാണിംഗ് സെന്റര്‍ മുന്നറിയിപ്പു നല്‍കി. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തില്‍ നിന്നും 186 മൈലുകള്‍ക്കുള്ളില്‍ സൂനാമിത്തിരകള്‍ അടിക്കുമെന്നാണ് മുന്നറിയിപ്പ്. പ്രഭവകേന്ദ്രത്തില്‍ നിന്ന് 70 മൈല്‍ ദൂരെയാണ് പാപ്പുവ ന്യൂ ഗിനിയ