Connect with us

National

ജന്റം പദ്ധതിയുടെ പേര് മാറ്റുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന ജന്റം പദ്ധതിയുടെ പേര് മാറ്റുന്നു. ജവഹര്‍ലാല്‍ നെഹ്‌റു നാഷനല്‍ അര്‍ബന്‍ റിന്യുവല്‍ മിഷന്‍ (ജന്റം) പദ്ധതിയെ ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് അടല്‍ ബിഹാരി വാജ്പയിയുടെ പേരിലേക്ക് മാറ്റാനാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.
ഇതുപ്രകാരം ജന്റം പദ്ധതിയെ അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബണ്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍(എ എം ആര്‍ യു ടി) എന്നാക്കി മാറ്റും. പത്തുവര്‍ഷ പദ്ധതിക്കായി രണ്ടു ലക്ഷം കോടി നിക്ഷേപിക്കും. 500 നഗരങ്ങളെയും പട്ടണങ്ങളെയും പദ്ധതിയിലുള്‍പ്പെടുത്തി പുനരുജ്ജീവിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനു പുറമേ യു പി എ സര്‍ക്കാര്‍ തുടക്കമിട്ട 100 സ്മാര്‍ട് സിറ്റി പ്രൊജക്ടറുകള്‍ക്കും ഭവന പദ്ധതികള്‍ക്കും അംഗീകാരം നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജന്റം പദ്ധതി കഴിഞ്ഞ വര്‍ഷം പുതുക്കാന്‍ യു പി എ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇത് നടപ്പായില്ല. ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് പുതിയ പേരില്‍ പദ്ധതി നടപ്പാക്കാന്‍ ആലോചന തുടങ്ങിയത്.

Latest