Kerala
ഹജ്ജ് കേരളത്തിന് 225 സീറ്റ് കൂടി

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജിന് കേരളത്തിന് 225 സീറ്റുകള്‍കൂടി ലഭിച്ചു. ആദ്യം കിട്ടിയ ക്വാട്ട (5,633) ഉള്‍പ്പെടെ കേരളത്തിനുള്ള സീറ്റുകള്‍ 5,858 ആയി. കാത്തിരിപ്പു പട്ടികയില്‍ ഒന്നു മുതല്‍ 224 വരെയുള്ളവര്‍ക്കാണ് അവസരം. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കു ലഭിച്ച ഒരു ലക്ഷം സീറ്റില്‍ വീതിക്കാന്‍ ബാക്കിയുള്ള 2500 സീറ്റുകളാണ് വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി വീതിച്ചത്. കാത്തിരിപ്പു പട്ടികയില്‍നിന്ന് അവസരം ലഭിച്ചവര്‍ വിശദവിവരങ്ങള്‍ക്ക് ഹജ്ജ് ട്രൈയ്‌നര്‍മാരുമായി ബന്ധപ്പെടണം.
---- facebook comment plugin here -----