Connect with us

International

തീവ്രവാദത്തെ പിന്തുണക്കുന്നവരെ ഒറ്റപ്പെടുത്തണം: മോദി

Published

|

Last Updated

ബെര്‍ലിന്‍: തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളെ അന്താരാഷ്ട്ര സമൂഹം ഒറ്റപ്പെടുത്തണമെന്നും ഇതിനെതിരെ ഏകശബ്ദത്തില്‍ സംസാരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ ഭീകരാക്രമണ കേസില്‍ പ്രതിയായ ലശ്കറെ ത്വയ്യിബ ഓപറേഷനല്‍ കമാന്‍ഡര്‍ സാകിയുര്‍റഹ്മാന്‍ ലഖ്‌വിയെ മോചിപ്പിച്ച പാക്കിസ്ഥാന്റെ നടപടിയെ പരോക്ഷമായി സൂചിപ്പിച്ചാണ് ജര്‍മന്‍ സന്ദര്‍ശനത്തിനിടെ മോദിയുടെ അഭിപ്രായപ്രകടനം. ആണവ ആയുധങ്ങളോട് പുലര്‍ത്തുന്ന അതേ ജാഗ്രതയോടെ തീവ്രവാദത്തെയും സമീപിക്കണം. തീവ്രവാദത്തോട് ഇന്ത്യക്കും ജര്‍മനിക്കും ഒരേ നിലപാടാണെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മോദി പറഞ്ഞു.
തീവ്രവാദികള്‍ക്ക് ആയുധം ലഭിക്കുന്നത് തടയാനാണ് ശ്രമിക്കേണ്ടത്. തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്ന സര്‍ക്കാറുകളെ ഒറ്റപ്പെടുത്തണം. തീവ്രവാദത്തെ നിര്‍വചിക്കുന്ന പ്രമേയം പാസ്സാക്കാന്‍ യു എന്‍ തയ്യാറാകണമെന്നും മോദി പറഞ്ഞു.
അഫ്ഗാന്‍, തീവ്രവാദമടക്കമുള്ള ആഗോള വെല്ലുവിളികളില്‍ ഇന്ത്യക്കും ജര്‍മനിക്കും സമാനമായ നിലപാടുകളുണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്‌ജെല മെര്‍ക്കല്‍ പറഞ്ഞു.

Latest