Eranakulam
നിയമപോരാട്ടം തുടരുമെന്ന് ബാര്‍ ഓണേഴ്സ് അസോസിയേഷന്
കൊച്ചി: സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ഡിവിഷന് ബഞ്ച് ശരിവെച്ച സാഹചര്യത്തില്‍ നിയമപോരാട്ടം തുടരുമെന്ന് ബാര്‍ ഓണേഴ്സ് അസോസിയേഷന്. കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെയുള്ള ബിജു രമേശിന്റെ ആരോപണങ്ങള്‍ വ്യക്തിപരമാണെന്നും അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് ഉണ്ണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് പങ്കെടുത്തിരുന്നില്ല. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനുള്ളതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ബിജുരമേശിന്റെ വിശദീകരണം.
---- facebook comment plugin here -----