Wayanad
ഗ്രാമങ്ങളെ തൊട്ടുണര്‍ത്തി എങ്ങും സമ്മേളന പ്രചാരണം
കല്‍പ്പറ്റ: എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനം തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കെ മലപ്പുറം കോട്ടക്കല്‍ താജുല്‍ ഉലമാ നഗറിലേക്ക് ജില്ലയില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കുന്നതിനും പ്രചാരണം പൊതുജനങ്ങളിലെത്തിക്കുന്നതിനും സ്വഫ്വഅംഗങ്ങളും ജില്ലാ-സോണ്‍-സര്‍ക്കിള്‍, യൂനിറ്റ് നേതാക്കളും കഠിന പ്രയത്നത്തില്‍.
ജില്ലയില്‍ സംസ്ഥാന നേതാക്കള്‍ നയിച്ച ഹൈവേ മാര്‍ച്ചിന് പിന്നാലെ സമ്മേളനം വിളംബരം വിളിച്ചോതി ജില്ലാ തല റോഡു മാര്‍ച്ചും, സോണ്‍ തല മാര്‍ച്ചുകളും, ഗ്രാമസഞ്ചാരങ്ങളും പൂര്‍ത്തിയായതോടെ എങ്ങും സമ്മേളന ആരവം.
ചരിത്ര സംഗമത്തിനൊരുങ്ങി നില്ക്കുന്ന മലപ്പുറം താജുല്‍ ഉലമ നഗരിയിലേക്ക് സമാപന ചടങ്ങ് ഐതിഹാസികമാക്കി മാറ്റാന്‍ യൂനിറ്റു തലങ്ങളില്‍ വന്‍ ഒരുക്കങ്ങളാണ് നടക്കുന്നത്. ബസ്സുകളും മറ്റും ബുക്ക് ചെയ്തു കഴിഞ്ഞു. നൂറുക്കണക്കിന് വാഹനങ്ങളാണ് യൂനിറ്റ് കമ്മിറ്റികള്‍ ബുക്ക് ചെയ്തിരിക്കുന്നത്. സമ്മേളന പ്രമേയം ആസ്പദമാക്കി പ്രഭാഷണങ്ങളും ആതുര സേവനങ്ങളും എങ്ങും തകൃതിയായി നടത്തി.