Gulf
ഉത്തേജന ഗുളികകള്‍ വില്പന നടത്തിയ രണ്ടു പേരെ പിടികൂടി
റാസല്‍ഖൈമ: ലൈംഗികോത്തേജനത്തിനും ഗര്ഭമലസിപ്പിക്കാനുമുള്ള ഗുളികകളുടെ ശേഖരവുമായി രണ്ടുപേരെ കുറ്റാന്വേഷണ വിഭാഗം പിടികൂടി. അറബ് വംശജരായ ഇവരെ, താമസസ്ഥലത്തുവെച്ചാണ് പോലീസ് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഓണ്‍ലൈന്‍ വഴിയാണ് ഇവര്‍ തങ്ങളുടെ നിയമവിരുദ്ധ വില്പനക്ക് ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നത്. അംഗീകൃത ഡോക്ടര്‍മാരുടെ കുറിപ്പോടെ മാത്രം വില്പന നടത്തേണ്ട ഗുളികകളാണ് പോലീസ് ഇവരില്‍ നിന്ന് പിടികൂടിയത്.
---- facebook comment plugin here -----