Alappuzha
വിഎസിന്റെ കത്ത് പോളിറ്റ്ബ്യൂറോ പരിശോധിക്കുമെന്ന് കൊടിയേരി
ആലപ്പുഴ: വിഎസ് അച്ചുതാനന്ദന്റെ കത്ത് പോളിറ്റ് ബ്യൂറോ പരിശോധിക്കുമെന്നു പിബി അംഗം കൊടിയേരി ബാലകൃഷ്ണന്. വി എസിനെതിരേയുള്ള പ്രമേയം നടപടിയല്ലെന്നും കൊടിയേരി പറഞ്ഞു. വി എസ് കേന്ദ്ര നേതൃത്വത്തിനയച്ച കത്ത് പത്രം പ്രസിദ്ധീകരിച്ചതുകൊണ്ടാണു വി എസിനെതിരേയുള്ള പ്രമേയം പാര്‍ട്ടി പരസ്യപ്പെടുത്തിയത്. വി എസിനെതിരേയുള്ള പ്രമേയം പ്രവര്‍ത്തനറിപ്പോര്‍ട്ടിന്റെ ഭാഗമാക്കുമോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും നിലവിലെ പ്രശ്നങ്ങള്‍ വിഎസിനെ സ്നേഹിക്കുന്നവര്‍ക്കു ദു:ഖമുണ്ടാക്കിയിട്ടുണ്ടെന്നും കൊടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
---- facebook comment plugin here -----