Kerala
മുഖ്യമന്ത്രിയുടെ നാദാപുരം സന്ദര്‍ശനം മാറ്റിവെച്ചു
കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് നാദാപുരത്ത് നടത്താനിരുന്ന സന്ദര്‍ശനം മാറ്റിവെച്ചു. ബിജെപി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് സന്ദര്‍ശനം മാറ്റി വെച്ചത്.
അതേസമയം വടകരയില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും. വടകര ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയിലാണ് സര്‍വകക്ഷിയോഗം ചേരുക. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി,മന്ത്രിമാരായ എം.കെ മുനീര്‍, കെ.പി മോഹനന് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
---- facebook comment plugin here -----