Connect with us

National

ഇശ്‌റത് ജഹാന്‍ കേസ്: വന്‍സാരക്കും പാണ്ഡേക്കും ജാമ്യം

Published

|

Last Updated

അഹമ്മദാബാദ്: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുന്‍ ഡി ഐ ജി ഡി ജി വന്‍സാരക്കും മുന്‍ എ ഡി ജി പി പി പി പാണ്ഡെക്കും ജാമ്യം. അഹമ്മദാബാദിലെ പ്രത്യേക സി ബി ഐ കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചയും കോടതിയില്‍ ഹാജരാകണമെന്ന ഉപാധിയിലാണു ജാമ്യം. ഇരുവര്‍ക്കും കോടതിയില്‍ ഹാജരാകാനല്ലാതെ ഗുജറാത്തില്‍ പ്രവേശിക്കാന്‍ അനുമതിയുമില്ല.

2004 ജൂണിലാണു വ്യാജ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇശ്‌റത് ജഹാന്‍, മലയാളിയായ പ്രാണേഷ് കുമാര്‍, അംജത് അലി, ജിഷാന്‍ ജോഹര്‍ എന്നിവരാണു ഗുജറാത്ത് പോലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ ജമ്മു കാശ്മീരില്‍ നിന്നെത്തിയ തീവ്രവാദികളാണെന്ന വ്യാജേനയാണ് ഗുജറാത്ത് പോലീസ് ഇവരെ ആക്രമിച്ചത്. പിന്നീടു നടന്ന അന്വേഷണത്തില്‍ ഏറ്റുമുട്ടല്‍ വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു.

---- facebook comment plugin here -----

Latest