Kerala
കോടതിയുടെ തെറ്റിദ്ധാരണ നീക്കുമെന്ന് വി എസ്
തിരുവനന്തപുരം: പാമോലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് നേരിട്ട വിമര്‍ശങ്ങള്‍ക്ക് വി എസ് അച്യുതാനന്ദന്റെ വിശദീകരണം. സുപ്രീംകോടതിക്ക് തെറ്റിദ്ധാരണയുണ്ടെങ്കില്‍ തിരുത്താന്‍ ശ്രമിക്കും. തുടര്‍ നടപടികള്‍ അഭിഭാഷകനുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും. കോടതിയുടെ ഇത്തരം വിമര്‍ശങ്ങള്‍ തന്റെ അഴിമതി വിരുദ്ധപോരാട്ടത്തെ ബാധിക്കില്ലെന്നും വി എസ് പറഞ്ഞു.
പാമോലിന്‍ കേസ് വി എസ് രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ഉപയോഗിക്കുന്നെന്നായിരുന്നു കോടതിയുടെ വിമര്‍ശം.







