Kozhikode
ലേണിംഗ് ഡിസബിലിറ്റിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം
കോഴിക്കോട്: ഇന്ത്യയിലെതന്നെ മികച്ച ലേണിംഗ് ഡിസേബിലിറ്റി സെന്റര്‍ ആയ എം സി സിയില്‍ (മര്‍ക്കസ് കൗണ്‍സലിംഗ് സെന്റര്‍) മന:ശാസ്ത്ര വിദ്യാര്‍ഥികള്‍, സ്പെഷല്‍ എജ്യുക്കേറ്റേഴ്സ്, ട്രെയിനേഴ്സ്, മെന്റല്‍ ഹെല്‍ത്ത് പ്രൊഫഷനല്‍സ് തുടങ്ങിയവര്‍ക്ക് കുട്ടികളിലെ പഠന പിന്നാക്കാവസ്ഥക്കുള്ള (ലേണിംഗ് ഡിസേബിലിറ്റി) മനശാസ്ത്ര പരിഹാരത്തിനുള്ള പരിശീലനം ലഭ്യമാക്കുന്നു. അവധിക്കാല കോഴ്സില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. 9744891812, 7736257748
---- facebook comment plugin here -----