Education
എം ജി യൂണിവേഴ്സിറ്റിയില്‍ സയന്റിഫിക് അസിസ്റ്റന്റ്
എം ജി യൂണിവേഴ്സിറ്റിക്ക് കീഴില്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റിയിലേക്ക് തോഷ്ണിവാള്‍ ബ്രോസ് പ്രൈവറ്റ് ലിമിറ്റഡ് സയന്റിഫിക് അസിസ്റ്റന്റിന്റെ അഞ്ചു വര്‍ഷത്തെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രിയിലോ ഫിസിക്സിലോ ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദവും മൈക്രോസ്കോപ്പി/സ്പെക്ട്രോസ്കോപ്പി വിഷയത്തിലെ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത.
താല്പര്യമുള്ളവര് ഡോ. സി ടി അരവിന്ദ കുമാര്‍, കോ-ഓര്‍ഡിനേറ്റര്‍, എസ് എ ഐ എഫ്, മഹാത്മാ ഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ്, കോട്ടയം-686 560 എന്ന വിലാസത്തിലോ cic@mgu.ac.in എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. അവസാന തിയ്യതി ജനുവരി 30
---- facebook comment plugin here -----