Kerala
പിള്ളയെയും ജോര്‍ജിനെയും പരോക്ഷമായി പിന്തുണച്ച് വി എസും
തിരുവനന്തപുരം: ആര് ബാലകൃഷ്ണ പിള്ളയേയും പി സി ജോര്ജിയെും പരോക്ഷമായി പിന്തുണച്ച് വി എസും രംഗത്ത്. അഴിമതിക്കെതിരെ ആര് പറഞ്ഞാലും ഇടതുമുന്നണി പരിഗണിക്കുമെന്ന് വി എസ് പറഞ്ഞു. അതില്‍ പിള്ളയെന്നോ ജോര്‍ജെന്നോ നോട്ടമില്ല. വി എസ് കേസ് കൊടുത്തിട്ടാണല്ലോ പിള്ള ജയിലില്‍ പോയത് എന്ന ചോദ്യത്തിന് അഴിമതിക്കെതിരെ ഇപ്പോള്‍ എന്ത് പറയുന്നുവെന്നാണ് നോക്കേണ്ടത് എന്നായിരുന്നു വി എസിന്റെ മറുപടി.
ബാലകൃഷ്ണ പിള്ളയുടെ കാര്യത്തില്‍ ആദ്യം യു ഡി എഫ് നിലപാട് വ്യക്തമാക്കട്ടെയെന്നും അതിന് ശേഷം ഇടതുമുന്നണിയില്‍ എടുക്കുന്നത് ചര്‍ച്ച ചെയ്യുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഇന്നലെ പറഞ്ഞിരുന്നു.
അതേസമയം, വിഎസിന്റെ നിലപാടിനോട് നാളെ കഴിഞ്ഞ് പ്രതികരിക്കാമെന്ന് പി സി ജോര്‍ജ് പറഞ്ഞു.
---- facebook comment plugin here -----