Kerala
ഗവിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഗുജറാത്തി ദമ്പതികള്‍ മരിച്ചു
ഇടുക്കി: പത്തനംതിട്ട ജില്ലാ അതിര്‍ത്തിയിലെ ഗവിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് വിനോദസഞ്ചാരികളായ ഗുജറാത്തി ദമ്പതികള്‍ മരിച്ചു. അഹമ്മദാബാദ് സ്വദേശികളായ ഭുവേന്ദ്രര് പി റാവല്‍(52), ഭാര്യ ജാഗ്രുതി റാവല്‍(50) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ദുരന്തം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഗൈഡ് കണ്ണനെ പരുക്കുകളോടെ വണ്ടിപ്പെരിയാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വനത്തിലൂടെ ട്രക്കിംഗിനായി പോയ ഇവര്‍ കാട്ടാനയുടെ ചിത്രം എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് സംഭവം. സമീപത്തു നിന്ന മ്ലാവ് അലറിയപ്പോള്‍ വിരണ്ട കാട്ടാന സഞ്ചാരികള്‍ക്കു നേരെ തിരിയുകയായിരുന്നു. കണ്ണന് ബഹളം വെച്ചതിനെ തുടര്‍ന്ന മറ്റ് ടൂറിസ്റ്റുകളെത്തിയപ്പോഴേക്കും ഇരുവരെയും കാട്ടാന തട്ടിയിട്ട് ചവിട്ടിയിരുന്നു. ദമ്പതികള്‍ തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ട് മണിയോടെ എത്തിച്ചു. സീതത്തോട് പോലീസ് സംഭവസ്ഥലത്തെത്തി.