Kerala
ബാര്‍ കോഴക്കേസ് അന്വേഷിക്കുന്ന എഡിജിപിയെ ഡിജിപിയാക്കി
തിരുവനന്തപുരം: ബാര്‍കോഴക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്കി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് ജേക്കബ് തോമസാണ് നേതൃത്വം നല്‍കുന്നത്. ഇതോടെ അന്വേഷണ സംഘത്തില്‍ നിന്ന് ജേക്കബ് തോമസ് മാറിയേക്കും.
കേസില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കുന്ന എഡിജിപിയെ മാറ്റാന്‍ നീക്കമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. മാണിയെ ഒന്നാം പ്രതിയാക്കി കേസെടുത്തത് അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു. അദ്ദേഹത്തോട് താല്പര്യമുള്ള തസ്തിക ചോദിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ജേക്കബ് തോമസിനെ കൂടാതെ ഋഷിരാജ് സിങ്, അരുണ്‍ കുമാര്‍ സിന്‍ഹ, ലോക്നാഥ് ബെഹ്റ, എംഎന്‍ കൃഷ്ണ മൂര്‍ത്തി എന്നവര്‍ക്കും ഡിജിപിമാരായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----