Kerala
വാസവന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി; സി കെ രാജേന്ദ്രന് പാലക്കാട് തുടരും
കോട്ടയം: പുതിയ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി വി എന്‍ വസനവനെ തിരഞ്ഞെടുത്തു. സിഐടിയു ജില്ലാ സെക്രട്ടറിയാണ് അദ്ദേഹം. 35 അംഗ ജില്ലാ കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായിരുന്ന കെ ജെ തോമസ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് വി എന്‍ വാസവനെ തിരഞ്ഞെടുത്തത്.
അതേസമയം പാലക്കാട് ജില്ലാ സെക്രട്ടറിയായി സി കെ രാജേന്ദ്രന് തുടരും. എന്നാല്‍ നേരത്തെ പാര്‍ട്ടി വിട്ട് തിരിച്ചുവന്ന എംആര്‍ മുരളിയെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഏഴ് പുതുമുഖങ്ങളടക്കം 41 അംഗ ജില്ലാ കമ്മിറ്റിയേയാണ് തിരഞ്ഞെടുത്തത്.
2008ല്‍ പാര്‍ട്ടിവിട്ട ശേഷം ഇടതുവിമതരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന എംആര്‍ മുരളി ഒരു വര്‍ഷം മുമ്പാണ് സിപിഎമ്മില്‍ തിരിച്ചെത്തിയത്.
---- facebook comment plugin here -----