Kerala
പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വിശ്വസനീയമല്ലെന്ന് പി സി ജോര്‍ജ്
ന്യൂഡല്‍ഹി: പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വിശ്വസനീയമല്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. ഇക്കാര്യത്തില്‍ പരിശോധന നടത്തണമെന്നും ജോര്‍ജ് പറഞ്ഞു. ആദിവാസികള്‍ക്ക് വേണ്ടിയുളള ഫണ്ട് എവിടെ പോയന്നും പരിശോധിക്കണം .ഇതിനായി നിയമസഭാ സമതിയെ നിയോഗിക്കണം. ഇത്തരമൊരു സമിതിയില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.







