Kerala
ജിജി തോംസണ്‍ ചീഫ് സെക്രട്ടറിയാകും
തിരുവനന്തപുരം: ജി ജി തോംസണ്‍ അടുത്ത ചീഫ് സെക്രട്ടറിയാകും. പാമൊലിന്‍ കേസിലെ പ്രതിയെന്നതു നിയമനത്തിനു തടസമല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്‍ജിനീയിറിങ് പ്രവേശന പട്ടികയിലുള്‍പ്പെടാന്‍ മിനിമം മാര്‍ക്ക് വേണ്ടെന്ന തീരുമാനം മന്ത്രിസഭ പിന്‍വലിച്ചു. കണ്ണൂര്‍ നഗരസഭയെ കോര്‍പ്പറേഷനാക്കാനും 28 നഗരസഭകളും 66 പഞ്ചായത്തുകളും പുതുതായി രൂപീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
എട്ടരക്കോടി ലാഭമുണ്ടാക്കിയതാണു പാമൊലിന്‍ ഇറക്കുമതി. കേസ് വെറും സാങ്കേതികത്വത്തിന്റെ പേരിലാണ്. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ വേണമോയെന്നതു നിയമവശം പരിശോധിച്ചു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
.







