Connect with us

International

ഫ്രാന്‍സില്‍ പള്ളികള്‍ക്ക് നേരെ ആക്രമണം

Published

|

Last Updated

പാരീസ്: വാരികയുടെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സിലെ മുസ്‌ലിം ആരാധനാലയങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണങ്ങള്‍ നടന്നു. പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ലെ മാന്‍സ് സിറ്റിയിലെ പള്ളിക്ക് നേരെ ഗ്രനേഡ് എറിഞ്ഞു. പള്ളിക്ക് നേരെ വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പള്ളിയുടെ ചുമരില്‍ വെടിയുണ്ട പതിച്ച അടയാളമുണ്ട്.
ദക്ഷിണ ഫ്രാന്‍സിലെ നര്‍ബോണിക്ക് സമീപമുള്ള പോര്‍ട്ട് ലാ നൗവെല്ലയിലെ പ്രാര്‍ഥനാ ഹാളിനു നേരെയും വെടിവെപ്പുണ്ടായി. അസര്‍ നിസ്‌കാരത്തിനു ശേഷമാണ് ആക്രമണമുണ്ടായത്. ഈ സമയം ഹാളില്‍ ആരുമുണ്ടായിരുന്നില്ല. കിഴക്കന്‍ ഫ്രാന്‍സിലെ നഗരത്തില്‍ പള്ളിക്ക് സമീപമുള്ള കബാബ് കടയില്‍ ഇന്നലെ രാവിലെ ചെറിയ തോതിലുള്ള സ്‌ഫോടനവുമുണ്ടായിട്ടുണ്ട്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

Latest