Connect with us

Ongoing News

അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ തത്കാലം സെക്രട്ടേറിയറ്റ് ജീവനക്കാരില്ല

Published

|

Last Updated

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സെക്രട്ടേറിയറ്റ് സര്‍വീസിനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് മരവിപ്പിക്കും. കൂടുതല്‍ വ്യക്തത വരുത്തി പുതിയ ഉത്തരവ് ഇറക്കും. സെക്രട്ടേറിയറ്റ് ജീവനക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനം. ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ് എന്നിവരടങ്ങുന്ന ഉപസമിതിയെ നിയോഗിച്ചു.
സെക്രട്ടേറിയറ്റ് സര്‍വീസിനെ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ ഉള്‍പ്പെടുത്തരുതെന്ന് ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ ഇവരെ ഉള്‍പ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കി. മന്ത്രിസഭാ ഉപസമതിയുമായി ചര്‍ച്ച ചെയ്യുന്ന കാര്യം ഉത്തരവില്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളു. കേരള സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന് നല്‍കുന്ന പ്രിഫറന്‍ഷ്യല്‍ കണ്‍സഷന്‍ ഇനി മുതല്‍ കോര്‍പറേഷന്‍ നേരിട്ട് നടത്തുന്ന പ്രവൃത്തികള്‍ക്ക് മാത്രം അനുവദിച്ചാല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.

Latest