First Gear
മേഴ്‌സിഡസ് ബെന്‍സ് സി എല്‍ എ ക്ലാസ് സെഡാന്‍ ജനുവരി 22ന് പുറത്തിറങ്ങും
മേഴ്‌സിഡസ് ബെന്‍സിന്റെ പുതിയ മോഡലായ സി എല്‍ എ ക്ലാസ് സെഡാന്‍ ജനുവരി 22ന് പുറത്തിറങ്ങും. സി എല്‍ എ ക്ലാസ് സെഡാന്റെ ഹൈ പെര്‍ഫോമന്‍സ് വേര്‍ഷനായ സി എല്‍ എ 45 എ എം ജി മോഡല്‍ 2014 ജൂലായില്‍ പുറത്തിറക്കിയിരുന്നു. 70 ലക്ഷം രൂപയായിരുന്നു എ എം ജി മോഡലിന്റെ വില. മധ്യവര്‍ഗ്ഗ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബെന്‍സ് സി എല്‍ എ ക്ലാസ് സെഡാന്‍ പുറത്തിറക്കാനൊരുങ്ങുന്നത്. 27-32 ലക്ഷം രൂപയായിരിക്കും പുതിയ മോഡലിന്റെ വില എന്നാണ് സൂചന.
---- facebook comment plugin here -----