Ongoing News
ധോണിയുടെ വിരമിക്കല്‍ തീരുമാനം തെറ്റെന്ന് ഗാംഗുലി
കൊല്‍ക്കത്ത; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള എം എസ് ധോണിയുടെ തീരുമാനം തെറ്റെന്ന് മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി. നായക സ്ഥാനമൊഴിഞ്ഞ് ധോണിക്ക് ടീമില്‍ തുടരാമായിരുന്നു. എങ്കില്‍ കുറച്ചുകൂടി സ്വതന്ത്രമായി കളിക്കാമായിരുന്നുവെന്നും ഗാംഗുലി പ്രതികരിച്ചു.
ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാനുള്ള കഴിവ് ധോണിയില്‍ ഇനിയും ബാക്കിയുണ്ട്. അത്തരത്തിലൊരു തീരുമാനമെടുത്തിരുന്നുവെങ്കില്‍ നമുക്ക് പുതിയൊരു ധോണിയെ കാണാന്‍ സാധിച്ചേനേയെന്നും ഗാംഗുലി പറഞ്ഞു. പരമ്പരയ്ക്കിടെ വിരമിക്കല്‍ പ്രഖ്യാപിച്ച ധോണിയുടെ തീരുമാനം ശരിയല്ല. പരമ്പര പൂര്ത്തിയാകുന്നത്വരെയെങ്കിലും ധോണിക്ക് ക്ഷമിക്കാമിയിരുന്നുവെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----