National
മതപരിവര്‍ത്തനങ്ങള്‍ തുടരണമെന്ന് യോഗി ആദിത്യനാഥ്

പാറ്റ്‌ന: ലൗ ജിഹാദ് പരാമര്‍ശം നടത്തി വിവാദം സൃഷ്ടിച്ച ബിജെപി നേതാവ് യോഗി ആദിത്യനാഥ് എംപി വിവാദ പരാമര്‍ശവുമായി വീണ്ടും രംഗത്ത്. മതപരിവര്‍ത്തനം തുടരണമെന്ന് ബിഹാറിലെ ഒരു റാലിക്കിടെ അദ്ദേഹം പറഞ്ഞു. ഹിന്ദു ആയിരുന്നവര്‍ സ്വമേധയാ ഹിന്ദുമത്തിലേക്ക് തിരിച്ചുവരുന്നത് തടയാനാകില്ല. ഇതില്‍ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാബരി മസ്ജിദ് തകര്‍ത്ത സംഭവം ഹിന്ദു ഐക്യത്തിന്റെ പ്രദര്‍ശനമാണെന്നും ആദിത്യനാഥ് പറഞ്ഞു. പ്രതിപക്ഷം ജനങ്ങളെ ഭിന്നപ്പിക്കാനാണ് ശ്രമിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ലെന്നും ആദിത്യനാഥ് പറഞ്ഞു.
മന്ത്രിമാരുടെ വിവാദ പരാമര്‍ശങ്ങള്‍ എന്‍ഡിഎ സര്‍ക്കാറിന് തലവേദനയാകുന്നതിന് പിന്നാലെയാണ് ആദിത്യനാഥിന്റെ പുതിയ പ്രസ്താവന.
---- facebook comment plugin here -----