Connect with us

National

പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Published

|

Last Updated

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി കാശ്മീരില്‍ നടത്തിയ പ്രസംഗത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചു എന്നാണ് പരാതി്.

കാശ്മീരില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ നാഷണല്‍ കോണ്‍ഫറന്‍സും പി ഡി പിയും കുടുംബപാര്‍ട്ടികളാണെന്നും ഇരുപാര്‍ട്ടികളും സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് നാഷണല്‍ കോണ്‍ഫറന്‍സ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

Latest