Connect with us

Gulf

ഹെറോയിന്‍ കേസില്‍ വിചാരണ തുടങ്ങി

Published

|

Last Updated

ദുബൈ: 12 കിലോഗ്രാം ഹെറോയിനുമായി വിനോദസഞ്ചാരി പിടിയിലായ കേസില്‍ ദുബൈ ക്രിമിനല്‍ കോടതി വിചാരണ തുടങ്ങി.
ജൂണ്‍ നാലിനായിരുന്നു ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്നു 42 കാരനായ വിനോദസഞ്ചാരിയെ മയക്കുമരുന്നുമായി ദുബൈ കസ്റ്റംസ് പിടികൂടിയത്. രാവിലെ വിമാനത്താവളത്തിലെത്തിയ ഇയാളുടെ ബേഗ് എക്‌സറേയില്‍ പരിശോധിച്ചപ്പോഴാണ് അസാധാരണമായ വസ്തു കണ്ടതും കസ്റ്റംസ് ബേഗ് തുറന്നു പരിശോധിച്ചതും.
ബേഗില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ സൂക്ഷിച്ച നിലയിലായിരുന്നു 10.6 കിലോഗ്രാം ഹെറോയിന്‍ കണ്ടെത്തിയത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ 2.1 ഗിലോഗ്രാം ഹെറോയിന്‍ ഇയാളുടെ ലാപ് ടോപ് ബേഗില്‍ നിന്നും മറ്റൊരു ബേഗില്‍ നിന്നും 910 ഗ്രാമും കസ്റ്റംസ് കണ്ടെടുത്തിരുന്നു. സ്വന്തം ആവശ്യത്തിനായാണ് മയക്കുമരുന്നു കൊണ്ടുവന്നതെന്നായിരുന്നു വിനോദസഞ്ചാരി കോടതിയില്‍ വാദിച്ചത്. കേസ് അടുത്ത മാസം 10ന് വീണ്ടും പരിഗണിക്കും.