Connect with us

Palakkad

പാല്‍ ഉത്പാദനത്തില്‍ ചിറ്റൂര്‍ താലൂക്കിന് ഒന്നാം സ്ഥാനം

Published

|

Last Updated

പാലക്കാട്:പാല്‍ ഉത്പാദനത്തില്‍ ചിറ്റൂര്‍ താലൂക്ക് സംസ്ഥാനത്ത് വീണ്ടും ഒന്നാമതെത്തി.
പാലക്കാട് ജില്ലയില്‍ പ്രതിദിനം ശരാശരി 2,40,000 ലീറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നതില്‍ 87,000- 92,000 ലീറ്റര്‍ പാല്‍ ചിറ്റൂര്‍ ബ്ലോക്കില്‍ നിന്നും മാത്രമാണെന്ന് ക്ഷീരവികസന വകുപ്പ് അറിയിച്ചു. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ പാല്‍ അളക്കുന്ന ബ്ലോക്കും ചിറ്റൂരായി മാറിയിട്ട് നാളുകളായി.
എന്നാല്‍ ജില്ലയിലെ മറ്റു ബ്ലോക്കുകളില്‍ പാലുല്‍പ്പാദനം വളരെ കുറവാണെന്നും പാല്‍ ഉത്പാദനത്തിന് പ്രോത്സാഹനം നല്‍കുമെന്നും ക്ഷീരവികസന വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതിദിന ഉല്‍പാദനത്തില്‍ 26,000 ലീറ്ററാണ് കൊല്ലങ്കോട് ബ്ലോക്കില്‍ നിന്നും അളക്കുന്നത്. അട്ടപ്പാടി-18,000, ആലത്തൂര്‍-15000, കുഴല്‍മന്ദം-12000, മലമ്പുഴ-17000, നെന്മാറ ഒറ്റപ്പാലം-9000, പാലക്കാട്-12000, ശ്രീകൃഷ്ണപുരം-12000, തൃത്താല-75,000, പട്ടാമ്പി-5000, മണ്ണാര്‍ക്കാട്-4,500 എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ പ്രതിദിന ശരാശരി പാല്‍ ഉല്‍പാദനം. ഏറ്റവും കുറവ് പാല്‍ ഉല്‍പാദിപ്പിക്കുന്നത്മണ്ണാര്‍ക്കാട് ബ്ലോക്കിലാണ്.
ജില്ലയില്‍ 320 ക്ഷീരകര്‍ഷക സംഘങ്ങളില്‍ നിന്നാണ് ഇത്രയും ലീറ്റര്‍പാല്‍ ഉല്‍പാദനം നടക്കുന്നതെന്നുംജില്ലയില്‍ 25,000 ക്ഷീരകര്‍ഷകര്‍ ഉണ്ടൈന്നുമാണ് ക്ഷീരവികസന വകുപ്പ് അറിയിച്ചത്.
സൗജന്യനിരക്കി ലും കുറഞ്ഞ പലിശക്കും പശുവിനെ നല്‍കുന്നതും വഴി വരും മാസങ്ങളിലും പാല്‍ ഉത്പാദനം കൂട്ടുകലക്ഷ്യമിടുന്നുണ്ടെങ്കിലും കാലാവസ്ഥയില്‍ ചൂടു വളരെ കൂടിയാല്‍ പാല്‍ ഉത്പാദനം കുറയുമെന്നും വിദഗ്ദ്ധര്‍ അറിയിച്ചു.

Latest