Kerala
നിറ്റാ ജലാറ്റിന്‍ ഓഫീസ് ആക്രമണവുമായി ബന്ധമില്ല:സമരസമിതി
തൃശൂര്‍: നിറ്റാ ജലാറ്റിന്റെ കോര്‍പ്പറേറ്റ് ഓഫീസ് അക്രമണവുമായി ബന്ധപ്പെട്ട കാതിക്കുടം ആക്ഷന്‍ കൗണ്‍സിലിന് യാതൊരുപങ്കുമില്ലെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. സമരത്തിന്റെ സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട് ഏത് അന്വഷണത്തിനും തങ്ങള്‍ തയ്യാറാണെന്നും സമരസമിതി അറിയിച്ചു.
കൊച്ചിയിലെ നിറ്റാ ജലാറ്റിന്റെ കോര്‍പ്പറേറ്റ് ഓഫിസ് അക്രമവുമായി ബന്ധപ്പെട്ട് കാതിക്കുടം സമരസമിതി നേതാക്കളെ ചോദ്യംചെയ്തതായി വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വിശദീകരണവുമായി ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത് വന്നത്.
---- facebook comment plugin here -----