National
പത്മനാഭസ്വാമി ക്ഷേത്രത്തിലെ പാത്രക്കുളം ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭാഗമായ പാത്രക്കുളം ഏറ്റെടുക്കുന്നതിനുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേരളത്തിന്റെ സത്യവാങ്മൂലം. ചട്ടമ്പി സ്വാമികളുടെ പ്രതിമ സ്ഥിതി ചെയ്യുന്ന പ്രദേശം ഒഴികെയുള്ള ഭൂമിയാകും ഏറ്റെടുക്കുക എന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.
ഏറ്റെടുക്കലിന് എതിരെ വിദ്യാധിരാജാ ട്രസ്റ്റ് നല്‍കിയിരിക്കുന്ന ഹര്‍ജി സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.






