Kasargod
സഅദി സംഗമവും പി. എ. ഉസ്താദ് അനുസ്മരണ സമ്മേളനവും നവം;12ന്
ദേളി: മജ്്ലിസുല് ഉലമാഇസ്സഅദീയ്യിന് കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന സഅദി സംഗമവും പി. എ. ഉസ്താദ് അനുസ്്മരണ സമ്മേളനവും നവംബര്‍ 12 ബുധനാഴ്ച സഅദിയ്യയില്‍ നടക്കും.
ഉച്ചക്ക് 2 മണിക്ക് നടക്കുന്ന പരിപാടിയില്‍ ഖത്്മുല്‍ ഖുര്‍ആന്‍, അനുസ്മരണ പ്രഭാഷണം , വാര്‍ഷിക ജനറല്‍ ബോഡി, പഠന ക്ലാസ്, ജില്ലാ സംഗമം തുടങ്ങിയവ സംഘടിപ്പിക്കും.
സമസ്ത പ്രസിഡന്റ് നൂറുല്‍ ഉലമാ എം. എ. അബ്്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍, സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ. എസ്. ആറ്റകോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍പ്പാള്‍ എ.കെ. അബ്്ദുല്‍ റഹ്്മന് മുസ്്ലിയാര്‍. എം. അലി കുഞ്ഞി മുസ്്്ലയാര് ഷിറിയ, കെ. പി. അബൂബക്കര്‍ മുസ്്ലിയാര്‍ പട്ടൂവം, എ. പി. അബ്്ദുല്ല മുസ്്ലിയാര്‍ മാണിക്കോത്ത് എന്നിവര്‍ സംബന്ധിക്കും. വിവിധ സെഷനുകള്‍ക്ക് ഉബൈദുല്ലാഹി സഅദി, മുഹമ്മദ് സ്വാലിഹ് സഅദി, മുഹിയ്യദ്ദീന്‍ സഅദി കൊട്ടൂക്കര, അബ്്ദുല്‍ ലത്വീഫ് സഅദി പഴശ്ശി നേതൃത്വം നല്‍കും.