Malappuram
എസ് വൈ എസ് ലീഡേഴ്സ് അസംബ്ലിക്ക് തുടക്കമായി
മലപ്പുറം: എസ് വൈ എസ് സോണല്‍ ലീഡേഴ്സ് അസംബ്ലിക്ക് ജില്ലയില്‍ തുടക്കമായി. അറുപതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന രണ്ടാം ഘട്ട പ്രവര്‍ത്തന പദ്ധതികളുടെ പഠനത്തിനായാണ് ലീഡേഴ്സ് അസംബ്ലി നടക്കുന്നത്. എടപ്പാള്‍, തിരൂര്‍, കൊളത്തൂര്‍, എടക്കര സോണല്‍ ലീഡേഴ്സ് അസംബ്ലികള്‍ ഇന്ന് നടക്കും. വൈകുന്നേരം മൂന്നിന് പന്താവൂര്‍ ഇര്‍ശാദ്, തിരൂര്‍ സുന്നി സെന്റര്‍, കൊളത്തൂര്‍ ഇര്‍ശാദിയ്യ, എടക്കര അല്‍ അസ്ഹര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പരിപാടിക്ക് ഊരകം അബ്ദുറഹ്മാന് സഖാഫി, പി കെ എം ശാഫി വെങ്ങാട്, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി നേതൃത്വം നല്‍കും.
മലപ്പുറം വാദീസലാം, പടിക്കല്‍ സുന്നി മദ്റസ, പെരിന്തല്‍മണ്ണ സാന്ത്വന കേന്ദ്രം, കോട്ടക്കല്‍ മസ്ജിദു സ്വഹാബ എന്നിവിടങ്ങളില്‍ നടന്ന പരിപാടിക്ക് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, വി പി എം ബശീര്‍ പറവന്നുര്‍, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി നേതൃത്വം നല്കി. സോണ്‍ പ്രവര്‍ത്തക സമിതി, ഇ സി പ്രവര്‍ത്തന സമിതി, സര്‍ക്കള്‍ ഭാരവാഹികള്‍, ഇ സി ഭാരവാഹികള്‍, യുനിറ്റ് പ്രസിഡന്റ്, സെക്രട്ടറി, ഇ സി ചെയര്മാന്, കണ്‍വീനര്‍ എന്നിവരാണ് അസംബ്ലിയില്‍ പങ്കെടുക്കുന്നത്.
എമിനന്സ്അസംബ്ലി
മലപ്പുറം: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ ഉദ്യോഗസ്ഥ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള എമിനന്‍സ് അസംബ്ലി അടുത്തമാസം രണ്ടിന് വൈകീട്ട് അഞ്ചിന് കോട്ടക്കല്‍ വ്യാപാര ഭവന് ഓഡിറ്റോറിയത്തില്‍ നടക്കും. ആദര്‍ശവും പ്രാസ്ഥാനിക ചരിത്രവും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. എസ് വൈ എസ് ജില്ലാ നേതാക്കള്‍ സംബന്ധിക്കും.