Gulf
ഏഷ്യന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ആദരം
അബുദാബി: യു എ ഇയിലെ ഏഷ്യന്‍ മാധ്യമ പ്രവര്‍ത്തകരെ ആഭ്യന്തര മന്ത്രാലയം ആദരിച്ചു. ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ജനറല്‍ സെക്രട്ടറിയേറ്റിന്റെ ആഭിമുഖ്യത്തില്‍ അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയ ഓഫീസിലായിരുന്നു ചടങ്ങ്.
മലയാളത്തില്‍ നിന്ന് സിറാജ്, മലയാള മനോരമ, മാധ്യമം, ചന്ദ്രിക, മാതൃഭൂമി, ദീപിക പത്രങ്ങള്‍ ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍, മാതൃഭൂമി ന്യൂസ്, കൈരളി ടെലിവിഷന്‍ ചാനലുകള്‍, ഏഷ്യാനെറ്റ് റേഡിയോ, റേഡിയോ മിര്‍ച്ചി എന്നീ റേഡിയോ സ്റ്റേഷനുകള്‍, പാക്കിസ്ഥാനിലെ അല്‍ അശ്റാഖ് ഉര്‍ദു പത്രം എന്നിവയെയാണ് ആദരിച്ചത്.
സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ ലെഫ് കേണല്‍ സഈദ് അല്‍ ഖാജ പ്രശസ്തിപത്രം വിതരണം ചെയ്തു. അബുദാബി പോലീസിന്റെ ബോധവത്കരണ പ്രക്രിയയില്‍ പങ്കാളികളാകുന്ന മാധ്യമങ്ങളോടുള്ള ബഹുമാന സൂചകമായാണ് ചടങ്ങെന്ന് സഈദ് അല്‍ ഖാജാ പറഞ്ഞു.
യു എ ഇയിലെ ഏഷ്യന്‍ മാധ്യമങ്ങളുടെ ഉത്തരവാദിത്തബോധത്തെ സഈദ് അല്‍ ഖാജാ പ്രകീര്‍ത്തിച്ചു.