Connect with us

Kerala

മുഹര്‍റം പത്ത് നവംബര്‍ മൂന്നിന്

Published

|

Last Updated

moonകോഴിക്കോട്: വെള്ളിയാഴ്ച്ച കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച്ച മുഹര്‍റം ഒന്നായും ഇതുപ്രകാരം ആശൂറാഅ് (മൂഹര്‍റം 10) നവംബര്‍ മൂന്നിന് തിങ്കളാഴ്ചയുമായിരിക്കുമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ബുഖാരി, ബേപ്പൂര്‍ ഖാസി എന്നിവര്‍ അറിയിച്ചു.