National
ജയ്പൂരില്‍ പടക്കശാലയില്‍ തീപ്പിടിത്തം; ഏഴ് മരണം
		
      																					
              
              
            ജയപ്പൂര്‍: ജയപ്പൂരിനടുത്ത് പടക്കശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ബലോത്രയിലെ പടക്കശാലയിലാണ് തീപ്പിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോ എന്നറിയാന്‍ പരിശോധന തുടരുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
