Kasargod
പ്ലാസ്റ്റിക് മാലിന്യശേഖരണവുമായി എന്‍ സി സി വിദ്യാര്‍ഥികള്‍
നീലേശ്വരം: നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍ സി സി വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗ്രീന്‍ കമ്യൂണിറ്റിയുടെ സഹകരണത്തോടെ നീലേശ്വരത്തെ മുന്നൂറോളം കടകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പുനരുത്പാദന കേന്ദ്രത്തിലേക്ക് അയച്ചു.
ഗ്രീന്‍ കമ്യൂണിറ്റിയുടെ മാലിന്യശേഖരണ ഭാഗമായി നടന്ന പ്ലാസ്റ്റിക് മാലിന്യ ശേഖരണം നീലേശ്വരം രാജാസ് സ്കൂളിലെ എന്‍ സി സി ഓഫീസര്‍ എ എം ദിനേശ് കുമാറിന്റെ നേതൃത്വത്തില്‍ നൂറോളം എന്‍ സിസി വിദ്യാര്‍ഥികളും ഗ്രീന്‍ കമ്യൂണിറ്റി പ്രവര്‍ത്തകരും പങ്കെടുത്തു. രണ്ടാഴ്ചയിലൊരിക്കല്‍ തുടര്‍ന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പുനരുത്പാദന കേന്ദ്രങ്ങളിലെത്തിക്കാനും തീരുമാനിച്ചു.
---- facebook comment plugin here -----